പ്രതിഷേധ സദസുമായി യുഡിഎഫ്
1377590
Monday, December 11, 2023 1:58 AM IST
കോതമംഗലം: സർക്കാരിന്റെ അഴിമതിക്കും ധൂർത്തിനുമെതിരേ യുഡിഎഫ് വാരപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെയും മകളുടെയും പേരിൽ ഹൈക്കോടതി നോട്ടീസയക്കാൻ തീരുമാനിച്ചതിനാൽ പ്രഹസന യാത്ര അവസാനിപ്പിണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു.
കെ.പി. ബാബു, നിസാർ ഈറയ്ക്കൽ, ബാബു ഏലിയാസ്, റാണിക്കുട്ടി ജോർജ്, പി.എസ്. നജീബ്, റോയി സ്കറിയ, കെ.എം. എൽദോസ്, ജോസി പോൾ, ഹാൻസി പോൾ, ജമാൽ വാലി, നിസമോൾ ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.