കദളിക്കാട് വിമലമാതാ സ്കൂളിൽ ഭക്ഷ്യമേള
1377589
Monday, December 11, 2023 1:58 AM IST
വാഴക്കുളം: അറിവിനൊപ്പം നന്മയുടെ പാഠങ്ങളും പകർന്ന് കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യമേള നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ അവർ തന്നെ തയാറാക്കി എത്തിച്ച ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഫുഡ് ഫെസ്റ്റ്. അനാഥർക്കും പ്രായമായവർക്കും സഹായമെത്തിക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്കൂളിൽ നാല് ദിവസത്തെ ഭക്ഷ്യമേള നടത്തിയത്.
മേളയിൽനിന്ന് ലാഭമായി കിട്ടിയ തുകയും കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങളും കദളിക്കാട് സ്നേഹഭവനും, വടകോട് ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രത്തിനും കൈമാറി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജിൻ, പ്രധാനാധ്യാപിക സിസ്റ്റർ സിനി പാറയ്ക്കൽ, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ആൻമേരി, സിസ്റ്റർ സിൻസി, ക്ലാസ് അധ്യാപകരായ നീതു ജോസഫ്, അമല ജറോം, ജൂലി അഗസ്റ്റിൻ, ഷിസി ജോസഫ് തുടങ്ങിയവർ ഭക്ഷ്യമേളയ്ക്ക് നേതൃത്വം നൽകി.
കഴിഞ്ഞ വർഷം കുട്ടികളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി ലഭിച്ച തുക സാമൂഹ്യ സേവനത്തിന് വിനിയോഗിച്ചിരുന്നു.