ജേതാക്കൾക്ക് അനുമോദനം
1377588
Monday, December 11, 2023 1:58 AM IST
കൂത്താട്ടുകുളം: ഷോട്ടോ ജുക്കു കരാട്ടെ ടെന്പിൾ വാർഷികവും മെഡൽ ജേതാക്കൾക്ക് അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും മുൻ എംഎൽഎയും ലോക മാസ്റ്റേഴ്സ് മീറ്റ് ജേതാവുമായ എം.ജെ. ജേക്കബ് നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ വിജയ ശിവൻ എം.ജെ. ജേക്കബിനെ അനുമോദിച്ചു. 25 വർഷമായി പരിശീലനം നടത്തുന്ന കരാട്ടെ അധ്യാപകരെയും, ബ്ലാക്ക് ബെൽറ്റ് നേടിയവരെയും അനുമോദിച്ചു. ജപ്പാൻ കരാട്ടെ ഫെഡറേഷൻ സർട്ടിഫിക്കറ്റ് വിതരണം ഷോട്ടെ ജൂക്കു നാഷണൽ ചീഫ് സുദീപ് ടി. സിറിയക് നിർവഹിച്ചു.
നഗരസഭ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പ്രിൻസ് പോൾ ജോണ്, തിരുമാറാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സാജു ജോണ്, നഗരസഭാംഗം അനിൽ കരുണാകരൻ, കരാട്ടെ ടെന്പിൾ ഡയക്ടർ സി.കെ. വിജയൻ, എൻ.കെ. രവീന്ദ്രനാഥൻ, ബാബു ജോണ്, പി.ബി. സാജു എന്നിവർ പ്രസംഗിച്ചു.