കറുകുറ്റിയില്‍ നടപ്പാത കൈയേറി ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാന്‍ നീക്കം
1377586
Monday, December 11, 2023 1:58 AM IST
അങ്കമാലി: കറുകുറ്റി ആഴകം മൂക്കന്നൂര്‍ റോഡില്‍ കാനകള്‍ക്ക് മീതെ സ്ലാബ് വാര്‍ത്ത് പിഡബ്ല്യുഡി നടപ്പാത ഒരുക്കുമ്പോള്‍ കെഎസ്ഇബി നടപ്പാതയില്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് യാത്രക്കാരെ വലയ്ക്കാന്‍ നീക്കം നടത്തുന്നു.
കാനകള്‍ക്കിടയില്‍ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കുന്നത് മൂലം നടപ്പാതയുടെ വീതി കുറയുന്നത് കൂടാതെ അപകടഭീതിയുമുയർത്തുന്നു. കറുകുറ്റിയിലെ വിവിധ വിദ്യാലയങ്ങളിലേക്കുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ വന്നുപോകുന്ന പ്രധാന റോഡാണിത്. പ്രശ്ന പരിഹാരത്തിന് കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്നു സത്വര നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.