മലയാറ്റൂരില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ്
1377585
Monday, December 11, 2023 1:58 AM IST
അങ്കമാലി: മലയാറ്റൂര്‍ വിമലഗിരി ചെറുപുഷ്പ മിഷന് ലീഗിന്റെയും മലയാറ്റൂര്‍ സക്സസിന്റെയും നേതൃത്വത്തില്‍ മലയാറ്റൂര്‍ വിമലഗിരി പള്ളി ഗ്രൗണ്ടില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. റോജി എം. ജോണ്‍ എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റ് കണ്‍വീനര്‍ ടോമി ശങ്കൂരിക്കല്‍ അധ്യക്ഷന്‍ വഹിച്ചു. വര്‍ഗീസ് റാഫേല്‍, ബിജി സെബാസ്റ്റ്യന്‍, സേവ്യര്‍ വടക്കുംഞ്ചേരി, എം.കെ. വിനയകുമാര്‍, രാധാകൃഷ്ണന് തറനിലം എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത സാമുദായിക രാഷ്ട്രീയ നേതാക്കളും സംഘാടക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. 17 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.