കുന്നുകര ബാങ്ക് 100-ാം വാർഷികാഘോഷം
1377584
Monday, December 11, 2023 1:58 AM IST
നെടുമ്പാശേരി: 2024 ഡിസംബർ 10ന് 100 വർഷം പൂർത്തിയാക്കുന്ന കുന്നുകര സർവീസ് സഹകരണബാങ്കിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് സഹകരണ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
അടുവാശേരി ചുങ്കത്തുനിന്നും ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്ത മിനിമാരത്തൺ കുന്നുകര ജംഗ്ഷനിൽ സമാപിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം കുന്നുകര സ്വദേശി പ്രസൂൽ, രണ്ടാം സ്ഥാനം പറമ്പയം സ്വദേശി ഉബൈദ് എന്നിവർക്ക് ലഭിച്ചു. 40 പേർ പങ്കെടുത്ത മാരത്തണിൽ ഫിനിഷ് ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി.
ഫിനിഷ് ചെയ്തവരിൽ ആലുവ മണപ്പുറം സ്വദേശി 10 വയസുകാരൻ അംബരീഷ്, ഏക വനിത പറവൂർ സ്വദേശി അഞ്ജലി എന്നിവർക്ക് പ്രോത്സാഹന സമ്മാനവും നൽകി. ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അധ്യക്ഷനായി.