റെയിൽവേപ്പാത ഇരട്ടിപ്പിക്കൽ: അദാലത്ത് നടന്നു
1377583
Monday, December 11, 2023 1:58 AM IST
മരട്: എറണാകുളം-അമ്പലപ്പുഴ റെയിൽവേപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും തഹസിൽദാരുടെ നേതൃത്വത്തിൽ അദാലത്ത് ചേർന്നു.
നഗരസഭയിലെ തിരുനെട്ടൂർ റെയിൽവേ ലൈനിനു സമീപം പദ്ധതി പ്രദേശത്തോട് ചേർന്ന് കിടക്കുന്ന സ്ഥല ഉടമകളെ പങ്കെടുപ്പിച്ച് നടന്ന അദാലത്തിന് തഹസിൽദാർ ബേബി റോസ് നേതൃത്വം നൽകി. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിലും കൗൺസിലർമാരായ ജയ ജോസഫ്, മോളി ഡെന്നി എന്നിവർ നാട്ടുകാരുടെ ആശങ്ക രേഖപ്പെടുത്തി.
ഏറ്റെടുക്കേണ്ട പലരുടെയും ഭൂമി രണ്ടും മൂന്നും സെന്റ് മാത്രമാണുള്ളത്. ഇതിൽ പദ്ധതിക്കായി ഒരു സെന്റ് ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരുന്നതെങ്കിൽ ബാക്കി വരുന്ന ഭൂമിയിൽ നിർമാണ പ്രവർത്തികളൊന്നും നടത്താൻ ഉടമകൾക്ക് സാധിക്കില്ല.
അതിനാൽ അത്തരത്തിലുള്ള ഭൂമി പൂർണമായി ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും നഗരസഭ ചെയർമാൻ ആവശ്യപ്പെട്ടു.