പ്രകൃതി സൗഹാർദ ജപമാല നിർമാണ മത്സരം
1377578
Monday, December 11, 2023 1:45 AM IST
പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഗോതുരുത്ത് മതബോധന വിഭാഗം പ്രകൃതി സൗഹാർദ ജപമാല നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. ബൈബിൾ നഴ്സറി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.
പ്രകൃതിദത്ത വസ്തുക്കളായ കടലാസ് പൂവ്, ഇത്തൾ, തുണി നെറ്റ്, ജാതിക്ക, നെൽമണി, ഗോതമ്പ്, ഓല പന്ത്, ധാന്യ പൊടികൾ, കളിമണ്ണ് എന്നിവ ഉപയോഗിച്ച് നിർമിച്ച ജപമാലകൾ ഏറെ ആകർഷകമായി. ഡിവൈൻ മേഴ്സി ഹാളിൽ ഒരുക്കിയ പ്രകൃതി സൗഹാർദ ജപമാല പ്രദർശനം ഫാ. ആന്റണി ബിനോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ആന്റേൺ ഇലഞ്ഞിക്കൽ സന്ദേശം നൽകി.