റേഷന്‍ കടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ
1377577
Monday, December 11, 2023 1:45 AM IST
അങ്കമാലി: കോണ്‍ഗ്രസ് മൂക്കന്നൂര്‍ മണ്ഡലം 57, 58 ബൂത്ത് കമ്മിറ്റികളുടെ നേതൃതത്തില്‍ മൂക്കന്നൂര്‍ പാല ജംഗ്ഷനിലുള്ള റേഷന്‍ കടയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂര്‍ത്തും അഴിമതിയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയന്‍ അധ്യക്ഷത വഹിച്ചു.