ചര്‍ച്ച സംഘടിപ്പിച്ചു
1377576
Monday, December 11, 2023 1:45 AM IST
കൊച്ചി: ‘കേരള സമൂഹത്തിന് ക്രിസ്ത്യന്‍ മിഷനറിമാരുടെ സംഭാവനകള്‍' എന്ന വിഷയത്തില്‍ വൈഎംസിഎ പാലാരിവട്ടം ബ്രാഞ്ചില്‍ ചര്‍ച്ചാ സമ്മേളനം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി ഉദ്ഘാടനം ചെയ്തു. എറണാകുളം വൈഎംസിഎ പ്രസിഡന്റ് ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. എ. ജയശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള ബൈബിള്‍ കോളജ് ഡയറക്ടര്‍ വിനോജ് മാത്യു, വൈഎംസിഎ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കുരുവിള മാത്യൂസ്, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി സജി ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.