കരുതലായ് മെഡിക്കല്‍ ക്യാമ്പ്
1377572
Monday, December 11, 2023 1:45 AM IST
കൊച്ചി: ടി.ജെ. വിനോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ കരുതലായ് എറണാകുളം സൗജന്യ സൂപ്പര്‍ സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. വിവിധ ആശുപത്രികളില്‍ നിന്നായി ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള 416 ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കി.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനം ഒരുക്കിയ മെഡിക്കല്‍ ക്യാമ്പില്‍ 2893 ആളുകള്‍ ചികിത്സ തേടി. 986 ആളുകള്‍ക്ക് തുടര്‍ചികിത്സ നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ തുടര്‍ ചികിത്സാ പട്ടിക പരിശോധിച്ച് അര്‍ഹരായവര്‍ക്ക് ആവശ്യമായ ചികിത്സ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടതായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.
ബിപിസിഎല്‍, ഐഎംഎ, കൊച്ചിന് ഷിപ്പ് യാര്‍ഡ്, പെട്രോനെറ്റ് എല്‍എന്‍ജി, കെന്റ് കണ്‍സ്ട്രക്ഷന്‍, ജിയോജിത്ത് ഉള്‍പ്പടെയുള്ളവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഹൈബി ഈഡന് എംപി, മേയര്‍ എം. അനില്‍കുമാര്‍, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവരും പങ്കെടുത്തു.