യുവജനങ്ങള്‍ കാലഘട്ടത്തിന്റെ വക്താക്കള്‍ ആകണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
1377571
Monday, December 11, 2023 1:45 AM IST
കൊച്ചി: യുവജനങ്ങള്‍ കാലഘട്ടത്തിന്റെ വക്താക്കള്‍ ആകണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയില്‍ യുവജന വര്‍ഷമായി 2024 നെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, യുവജന കമ്മീഷന് ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയാടി, കെസിവൈഎം പ്രസിഡന്റ് ആഷ്ലിന് പോള്‍, സിഎല്‍സി പ്രസിഡന്റ് തോബിയാസ് കോര്‍ണേലി, ജീസസ് ലീഡര്‍ ബ്രോഡ്വിന്‍, ഫാ. ഷിനോജ് ആറാഞ്ചേരി, ഫാ. ആനന്ദ് മണാളില്‍, സിസ്റ്റര്‍ നോര്‍ബര്‍ട്ട, ഫ്രാന്‍സിസ് ഷെന്സണ്, സിബിന് യേശുദാസന് എന്നിവര്‍ പങ്കെടുത്തു.