യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
1377383
Sunday, December 10, 2023 10:18 PM IST
വരാപ്പുഴ: മൂന്നുമാസം മുൻപ് വിവാഹിതയായ യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തേവർകാട് പാലച്ചുവട് ചിറമറ്റ പുരയിടം രാധാകൃഷ്ണന്റെ മകളും തേവര കോളനി കാട്ടൻപുറത്ത് യദുകൃഷ്ണന്റെ ഭാര്യയുമായ ശരണ്യ (24)യെ ആണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലേദിവസം രാത്രി എട്ടുവരെ ഭർത്താവ്, ശരണ്യയുടെ വീട്ടിൽ ഉണ്ടായിരുന്നു. ജോലിക്കായി ഭർത്താവ് പോയശേഷം ശരണ്യ രാത്രി 11 വരെ അമ്മയുമൊത്ത് ടിവി കണ്ടിരുന്നു. അതിനു ശേഷമാണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. പുലർച്ചെ ഒന്നിനാണ് മരിച്ചനിലയിൽ കണ്ടത്. പോലീസെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് ഒന്പതിന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ.