അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു
1377382
Sunday, December 10, 2023 10:18 PM IST
പിറവം: നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഓണക്കൂർ ചെറുകുന്നംമലയിൽ സി.എൻ. അജയ്കുമാർ (57) ആണ് മരിച്ചത്. കഴിഞ്ഞ ആറിന് രാവിലെ ഒന്‍പതരയോടെ പിറവം-മൂവാറ്റുപുഴ റോഡിൽ ഓണക്കൂർ നിരപ്പ് ഭാഗത്താണ് അപകടം. പാന്പാക്കുടയിലെ ലീല ഇലക്ട്രിക്കൽസ് കന്പനിയിൽ ജീവനക്കാരനായ അജയ്കുമാർ പിറവത്തിന് വരികയായിരുന്നു. സ്കൂട്ടർ തെന്നി മറിയുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജയ്കുമാറിനെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജു. മക്കൾ: അഞ്ജലി, അർജുൻ. മരുമകൻ: അനന്തു.