വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; ട്രാവൽ ഏജൻസി ഉടമകൾ ഒളിവിൽ
1377304
Sunday, December 10, 2023 3:10 AM IST
കാക്കനാട്: വിദേശ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയും, ടിക്കറ്റും നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തതോടെ ട്രാവൽ ഏജൻസി ഉടമകൾ ഒളിവിൽപ്പോയി. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന ട്രാൻവൽ ഏജൻസി ഉടമ പാലക്കാട് സ്വദേശി പാറക്കൽ ഷംസീർ ഖാൻ, സജാദ് എന്നിവർക്കെതിരേയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്.
ന്യൂസിലൻഡിലേക്ക് ഫാമിൽ പാക്കിംഗ് ജോലിക്കായി ടൂറിസ്റ്റ് വിസ നൽകാമെന്ന് വാഗ്ദാനം നൽകി വ്യാജ വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും നൽകിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. ന്യൂസിലൻഡിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് ഓരോരുത്തരിൽ നിന്നും 5 ലക്ഷം രൂപവീതം തട്ടിയെത്തതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി.