നവകേരള സദസ് : പെരുമ്പാവൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1377301
Sunday, December 10, 2023 3:10 AM IST
പെരുമ്പാവൂര്‍: നവകേരള സദസിനോടനുബന്ധിച്ചുള്ള പെരുമ്പാവൂരിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്മാന് ബാബു ജോസഫ്. പരിപാടിയോടനുബന്ധിച്ച് 400 വോളന്റിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളം, ശുചിമുറി, വൈദ്യസഹായ സൗകര്യങ്ങള്‍, ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ആദിവാസി കോളനിയായ പൊങ്ങന്‍ചുവട് കോളനിയില്‍ നിന്നും നൂറോളം ആദിവാസികള്‍ക്ക് സദസില്‍ എത്തിച്ചേരുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കി.
വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനായി പ്രൈവറ്റ് സ്റ്റാൻഡ്, ആശ്രമം ഹൈസ്കൂള്‍ ഗ്രൗണ്ട്, പാലക്കാട്ടു പാലം ഗ്രൗണ്ട് എന്നിവ സജീകരിച്ചിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് ഇന്നു രാവിലെ ഒമ്പതു മുതല്‍ 10.30 വരെ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വിവിധകലാപരിപാടികള്‍ അരങ്ങേറും.