ചരിത്ര സെമിനാര്‍ സമാപിച്ചു
1377299
Sunday, December 10, 2023 3:10 AM IST
കൊച്ചി: വല്ലാര്‍പാടം പള്ളിയുടെയും പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ അത്ഭുത ചിത്ര സ്ഥാപനത്തിന്റേയും മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം ഘട്ടം ചരിത്ര സെമിനാര്‍ സമാപിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചരിത്രകാരനും എരൂര്‍ സെന്റ് ജോര്‍ജ് പള്ളി വികാരിയുമായ ഫാ. ഐസക് കുരിശിങ്കല്‍ ക്ലാസ് നയിച്ചു. വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ മോഡറേറ്ററായിരുന്നു. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സുജന്‍ അമൃതം അധ്യക്ഷത വഹിച്ചു.