മുഖ്യമന്ത്രിയുടെ യാത്ര അഴിമതിയുടെ കിരീടവുമായി : വി.ഡി. സതീശൻ
1377289
Sunday, December 10, 2023 2:52 AM IST
മൂവാറ്റുപുഴ : അഴിമതിയുടെ കിരീടം അണിഞ്ഞാണ് മുഖ്യമന്ത്രി നവകേരള യാത്ര നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മൂവാറ്റുപുഴയിൽ യുഡിഎഫ് നടത്തിയ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നാട്ടുകാരിൽ നിന്നു കോടികൾ പിരിച്ചെടുത്ത് നടത്തുന്ന മാമാങ്കമാണ് നവകേരള സദസ്. ജീവനക്കാർക്ക് ശന്പളവും പെൻഷൻകാർക്ക് പെൻഷനും കൊടുക്കാൻ കഴിയാത്ത വിധത്തിൽ സർക്കാർ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് കോടികൾ മുടക്കിയുള്ള മന്ത്രിമാരുടെ നാടു ചുറ്റലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, കേരള കോണ്ഗ്രസ് വൈസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജോസഫ് വാഴയ്ക്കൻ, ഷിബു തെക്കുംപുറം, അബ്ദുൽ മജീദ്, ഉല്ലാസ് തോമസ്, പി.പി.എൽദോസ്, സാബു ജോണ്, സുഭാഷ് കടയ്ക്കോട്, മുഹമ്മദ് ബഷീർ, ജോസ് പെരുന്പിള്ളിക്കുന്നേൽ, കെ.എം. പരീത്, പി.എം. അമീർ അലി, റെജി ജോർജ്, വർഗീസ് മാത്യു, ടോമി പാലമല, ടോം കുര്യാച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.