കോതമംഗലം മണ്ഡലത്തിന് ഏഴ് വർഷം പാഴായി: ടി.യു. കുരുവിള
1377285
Sunday, December 10, 2023 2:52 AM IST
കോതമംഗലം: നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരേ നടന്ന കേരള കോണ്ഗ്രസ് നേതൃസംഗമം മുൻ മന്ത്രി ടി.യു കുരുവിള ഉദ്ഘാടനം ചെയ്തു.
കോതമംഗലം നിയോജക മണ്ഡലത്തിന് കഴിഞ്ഞ ഏഴ് വർഷം പാഴായി പോയതായും, താൻ എംഎൽഎയായിരിക്കെ ആരംഭിച്ച പദ്ധതികളല്ലാതെ പുതിയ പദ്ധതികളൊന്നും മണ്ഡലത്തിൽ നടപ്പാക്കാൻ ഇതുവരെ എൽഡിഎഫ് എംഎൽഎക്ക് സാധിച്ചില്ലെന്നും ടി.യു. കുരുവിള ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് എ.ടി പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, നേതാക്കളായ ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ. സത്യൻ, ജോർജ് അന്പാട്ട്, റാണികുട്ടി ജോർജ്, ആന്റണി ഒലിയപുറം, ജോജി സ്കറിയ, ബിജു വെട്ടിക്കുഴ, കെ.എം. എൽദോസ്, എൽദോസ് വർഗീസ്, തോമസ് തെക്കേക്കര, കെ.എം. ആന്റണി, ജോസ് കവളമാക്കൽ, ബിനോയി ജോസഫ്, വി.പി. എൽദോസ്, എ.ടി. ഷാജി, മാമച്ചൻ സ്കറിയ, ജോണി പുളിന്തടം, സജി തെക്കേക്കര, ജോസ് തുടുമ്മേൽ, ലിസി പോൾ, എം.പി. ചന്ദ്രൻ, ടി.കെ. എൽദോസ്, ബിജോഷ് പോൾ, എ.വി. ജോണി, ജോസ് കൈതക്കൽ, ഡി. കോര, ജോം ജോസ്, ജോസി പോൾ കല്ലാടിക്കൽ, പി.ഡി. ബേബി, ജോസ് കാക്കനാട്ട്, റെജി പുല്ലുവഴിച്ചാൽ, സീന ബേബി തുടങ്ങിയവർ പ്രസംഗിച്ചു.