പിറവത്ത് ഇന്ന് ഗതാഗത നിയന്ത്രണം
1377283
Sunday, December 10, 2023 2:52 AM IST
പിറവം: നവകേരള സദസ് നടക്കുന്നതിനാൽ നഗരത്തിൽ രാവിലെ മുതൽ പാർക്കിംഗ് നിയന്ത്രണവും ഉച്ചക്ക് ഒന്നു മുതൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും. കൊച്ചുപളളി ആർച്ച് മുതൽ നവകേരള സദസ് നടക്കുന്ന മൈതാനം വരെ വാഹനപ്രവേശനം പൂർണമായി നിരോധിച്ചു.
കൊച്ചുപള്ളിയിൽ നിന്ന് ന്യൂബസാർ വരെയുള്ള റോഡും, എംകെഎം സ്കൂളിന് മുന്നിലൂടെ വാട്ടർ അഥോറിറ്റി ഓഫീസ് റോഡും എംകെഎം സ്കൂളിന്റെ പിൻഭാഗത്തെ ഗേറ്റ് മുതൽ പള്ളിക്കവല റോഡും വൺവേ ആയിരിക്കും.
ഉച്ചയ്ക്ക് ഒന്നു മുതൽ പിറവം ടൗണിലേക്ക് സർവീസ് ബസുകൾ, ചടങ്ങിൽ പങ്കെടുക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാകും പ്രവേശനം.
പേപ്പതി ഭാഗത്ത് നിന്നും മണീട് ഭാഗത്ത് നിന്നും കക്കാട് ഭാഗത്ത് നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടും. മണീട് നെച്ചൂർകക്കാട് ഓണക്കൂർ വഴി കൂത്താട്ടുകുളത്തേക്ക് വാഹനങ്ങൾ വിടും. കൂത്താട്ടുകുളം ഭാഗത്തു നിന്ന് എറണാകുളത്തേക്കു പോകുന്ന വാഹനങ്ങൾ ഓണക്കൂർ കക്കാട് വഴി തിരിഞ്ഞ് പോകണം.