ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതി; ക്രിസ്മസ് ആഘോഷം നടത്തി
1377282
Sunday, December 10, 2023 2:51 AM IST
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന യിലെ കുട്ടികളുടെ സംഗമവും ക്രിസ്മസ് ആഘോഷവും നടത്തി. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ആര്‍ച്ച്ബിഷപ് ക്രിസ്മസ് സന്ദേശത്തില്‍ സൂചിപ്പിച്ചു. കൊച്ചിന് സോഷ്യൽ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍, ഡയറക്ടര്‍ ഫാ. ജയ്ഫിന്‍ ദാസ് കട്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം. കേക്ക്, സ്റ്റാര്‍, പുതുവസ്ത്രങ്ങൾ എന്നിവയടങ്ങിയ സമ്മാനങ്ങള്‍ 160 കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.