തുരുത്ത് റെയിൽവേ നടപ്പാലം കൈയടക്കി സാമൂഹ്യ വിരുദ്ധർ
1377281
Sunday, December 10, 2023 2:51 AM IST
ആലുവ: പെരിയാറിന് കുറുകെയുള്ള തുരുത്ത് റെയിൽവേ നടപ്പാലത്തിന്റെ കൈവരികൾ സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുന്നതായി പരാതി. ആലുവ നഗരത്തിൽനിന്ന് തുരുത്തിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാൽനട യാത്രക്കാരാണ് ഇതുമൂലം ഏറെ വിഷമിക്കുന്നത്.
വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഇവരുടെ താവളമാകുകയാണ് ഇവിടമെന്നാണ് പരാതി. നടപ്പാലത്തിന്റെ അകത്ത് കയറി നിൽക്കുന്നതിനാൽ നാട്ടുകാർ പാലത്തിലൂടെ സഞ്ചരിക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.