പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം തുടങ്ങി
1377280
Sunday, December 10, 2023 2:51 AM IST
തൃപ്പൂണിത്തുറ: പൂർണത്രയീശ ക്ഷേത്രത്തിൽ എട്ടുനാൾ നീളുന്ന വൃശ്ചികോത്സവത്തിന് കൊടിയേറി. തുടർന്ന് സാംസ്ക്കാരിക സമ്മേളനവും ശ്രീപൂർണത്രയീശ പുരസ്ക്കാര സമർപ്പണവും കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു. 11ന് വൈകിട്ട് ഏഴിന് ഇരട്ട തായമ്പക, 12ന് തൃക്കേട്ട പുറപ്പാട്, രാത്രി എട്ടു മുതൽ തൃക്കേട്ട ദർശനം.
13ന് വൈകിട്ട് 6.30ന് വയലിൻ ദ്വയം, രാത്രി ഒൻപതിന് സംഗീത കച്ചേരി. 14ന് ചെറിയ വിളക്ക്, രാവിലെ 11.30 മുതൽ നാലു വരെ ഓട്ടൻ തുള്ളൽ, രാത്രി ഒൻപതിന് വീണ കച്ചേരി. 15ന് വലിയ വിളക്ക്, രാവിലെ 7.30ന് പഞ്ചാരിമേളം, വൈകിട്ട് 6.30ന് പുല്ലാംകുഴൽ കച്ചേരി, രാത്രി ഒൻപതിന് സംഗീത കച്ചേരി.
16ന് ആറാട്ട്, വൈകിട്ട് 3.30ന് പഞ്ചാരിമേളം, രാത്രി 7.30 മുതൽ പുല്ലാംകുഴൽ - വയലിൻ സമന്വയം, രാത്രി ഒൻപതു മുതൽ ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ നൃത്ത സന്ധ്യ, 11.30ന് ആറാട്ട്, 1.30 മുതൽ പാണ്ടിമേളം. വലിയ വിളക്ക് വരെ എല്ലാ ദിവസവും രാവിലെ പഞ്ചാരിമേളവും രാത്രി 12ന് കഥകളിയും നടക്കും.