മർദനമേറ്റ കോൺഗ്രസ് പ്രവർത്തകരെ എംപി സന്ദർശിച്ചു
1377279
Sunday, December 10, 2023 2:51 AM IST
ആലുവ: നവകേരള സദസ് ദിനത്തിൽ മർദനമേറ്റ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ ബെന്നി ബഹനാൻ എംപി സന്ദർശിച്ചു.
അക്രമം അഴിച്ചുവിട്ട ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരെ പോലീസ് എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അറിയിച്ചു.