ലാപ്ടോപ്പ് വിതരണം ചെയ്തു
1377278
Sunday, December 10, 2023 2:51 AM IST
കൊച്ചി: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സാമ്പത്തിക സഹായത്തോടെ ജെഎസ്എസ് ട്രസ്റ്റ്, കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ ഐടിഐയുമായി സഹകരിച്ചു ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് പദ്ധതിയുടെ ഭാഗമായി 200 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 50 ശതമാനം സ്ബ്സിഡിയോടെയാണ് പദ്ധതി. ഐടിഐ മാനേജര്‍ ഫാ. മാര്ട്ടിന് മുണ്ടാടാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റോജി എം. ജോണ്‍ എംഎല്‍എ ലാപ്ടോപ് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
നാഷണല്‍ എന്‍ജിഒ കോ-ഓര്‍ഡിനേറ്റര്‍ അനന്തുകൃഷ്ണന് മുഖ്യാഥിതിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ ബിജു പഴമ്പിള്ളി, വി.എച്ച്. ജമാല്‍, ട്രസ്റ്റ് ഡയറക്ടര്‍ സി.ജി മേരി, ഐ ടി ഐ പ്രിന്‍സിപ്പല്‍ ഫാ. ജോബി കോഴിക്കോട്ട് തുടങ്ങിയവരും പങ്കെടുത്തു.