നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
1377277
Sunday, December 10, 2023 2:51 AM IST
ആലുവ: ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടുങ്ങല്ലൂർ മുപ്പത്തടം, പാലറ ഭാഗത്ത് മാതേലിപ്പറമ്പ് വീട്ടിൽ അമൽ ബാബുവിനെ (25) യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവ്, രാസലഹരി എന്നിവ കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും വരാപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലും കേസുകളുണ്ട്. സെപ്റ്റംബറിൽ കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.