നവീകരിച്ച ആലുവ മുനിസിപ്പൽ ഗ്രൗണ്ട് തുറന്നു
1377275
Sunday, December 10, 2023 2:51 AM IST
ആലുവ: ഒന്നാംഘട്ട നവീകരണം നടന്ന ആലുവ മുനിസിപ്പൽ ഗ്രൗണ്ട് തുറന്നുകൊടുത്തു. ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം നിർവഹിച്ചു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. തുടർന്ന് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും എസ്എച്ച് കോളജ് തേവരയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൈസ്റ്റ് കോളജ് ജയിച്ചു.
ബെന്നി ബഹനാൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 55,12,000 രൂപ ചെലവഴിച്ചാണ് നഗരസഭാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നവീകരണം പൂർത്തിയാക്കിയത്. കമാനം, സ്റ്റീൽ തൂണുകൾ സ്ഥാപിച്ച് ഫെൻസിംഗ്, ഇലക്ട്രിഫിക്കേഷൻ എന്നിവയാണ് നടന്നത്. രണ്ട് മാസങ്ങൾക്ക് ശേഷം നടക്കുന്ന രണ്ടാം ഘട്ട നവീകരണത്തിൽ കൃത്രിമ പുല്ല് വച്ചുപിടിപ്പിക്കുമെന്ന് ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.