ഷാർജയിൽ മരിച്ച വിദ്യാർഥിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
1377077
Saturday, December 9, 2023 10:43 PM IST
നെടുന്പാശേരി: ഷാർജയിൽ മരിച്ച 13കാരന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തൊടുപുഴ നഫീസ മൻസിലിൽ ഫസൽ നബി - ഷൈദ ദന്പതികളുടെ മകൻ മുഹമ്മദ് ഫർസാനാണ് മരിച്ചത്. ഇന്ന് രാവിലെ 10.50ന് മൃതദേഹം നെടുന്പാശേരിയിലെത്തും.
തുടർന്ന് ഷാഹിദയുടെ തുറവുങ്കരയിലുള്ള വീട്ടിൽ ഉച്ചക്ക് 12 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തൊടുപുഴയിലേക്ക് കൊണ്ട് പോകുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ നൈനാര്പള്ളിയിൽ കബറടക്കും. സഹോദരി: നൗറിൻ നഫീസ.
ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ഫർസാന് ശക്തമായ തലവേദന അനുഭവപ്പെടുകയും താമസിയാതെ കിടക്കയിൽ വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്നാണ് സൂചന.