പ്രതിഷേധ മാർച്ചുമായി യ ുവമോര്ച്ചയും
1377046
Saturday, December 9, 2023 2:34 AM IST
കൊച്ചി: മറൈന്‍ഡ്രൈവില്‍ നടക്കുന്ന നവ കേരള സദസിലേക്ക് യുവമോര്‍ച്ച പ്രതിഷേധം മാര്‍ച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കാര്‍ത്തിക് പാറയില്‍, കണ്ണന് തുരുത്ത്, സംസ്ഥാന സെക്രട്ടറി അധീന ഭാരതി, ജില്ലാ സെക്രട്ടറിമാരായ സന്ദീപ്, അനിരൂപ്, വൈസ് പ്രസിഡന്റ് ഗോപു പരമശിവം തുടങ്ങിയവർ നേതൃത്വം നല്കി.