കോൺ. ബ്ലോക്ക് സെക്രട്ടറി നവകേരള സദസിൽ
1377044
Saturday, December 9, 2023 2:34 AM IST
കളമശേരി: കളമശേരി മണ്ഡലം നവകേരള സദസിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് കളമശേരി ബ്ലോക്ക് സെക്രട്ടറിയും മുൻ കൗൺസിലറുമായ ജലീൽ പുത്തൻവീടൻ എത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന്റെ പുരോഗതിയെപ്പറ്റി ചർച്ച ചെയ്യാൻ ജനങ്ങളിലേക്കിറങ്ങുന്ന മുഹൂർത്തത്തിൽ നവകേരള സദസ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ജലീൽ വേദിയിലെത്തിയത്.
ജലീൽ തുടർന്ന് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കും. അടുത്തിടെ കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്ന വി.പി. മരയ്ക്കാരുടെ മകൻ ഷെരീഫ് മരയ്ക്കാർ, എ എം യൂസഫ് എന്നിവർ ചേർന്ന് ജലീലിനെ നവകേരള സദസിലേക്ക് സ്വീകരിച്ചു.