തൃക്കാക്കരയ്ക്കും വേണം വികസനം
1377041
Saturday, December 9, 2023 2:24 AM IST
1. തൃക്കാക്കര നഗരസഭാ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണ്. മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്ന സ്ഥിതിയുണ്ട്. പില്ലറുകളിൽ സിമന്റ് ഇളകി പലയിടത്തും കമ്പി പുറത്തുകാണാം. പുനർനിർമാണം വേഗത്തിലാക്കണം.
2. കാക്കനാട് ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള നിലവിലെ കെട്ടിടം പൊളിച്ച് ബസ് ടെർമിനലും വാണിജ്യസമു ച്ചയവുമൊക്കെ ചേർത്ത് സ്മാർട്ട് ഹബ് നിർമിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴും കടലാസിൽ ഒതുങ്ങുന്ന പദ്ധതി നടപ്പാക്കണം.
3. മാലിന്യനീക്കം തൃക്കാക്കരയിൽ ഗുരുതര പ്രശ്നമാണ്. ബ്രഹ്മപുരത്തേക്കു മാലിന്യനീക്കം നിലച്ചതോടെ പ്രശ്നം രൂക്ഷമായി. പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് അടിയിന്തിരമായി സ്ഥാപിക്കണം.
4. സീപോർട്ട്- എയർപോര്‍ട്ട് റോഡിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം വേണം. കാക്കനാട്ടേക്കെത്തുന്ന മെട്രോയുടെ നിർമാണം കൂടി തുടങ്ങുന്നതോടെ കുരുക്ക് വർധിക്കും. ചെറിയ റോഡുകൾ വികസിപ്പിച്ചു ബൈപാസ് സൗകര്യങ്ങൾ വർധിപ്പിക്കണം.
5. മണ്ഡലത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്താത്ത സ്ഥിതിയുണ്ട്. പൈപ്പ് വെള്ളം പലയിടത്തും എത്തുന്നില്ല. ടാങ്കർ ലോറികളെ ആശ്രയിച്ചു കുടിവെള്ള ആവശ്യം നടത്തേണ്ട സ്ഥിതിയുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ ജലസംഭരണികൾ സ്ഥാപിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം.