നവകേരള സദസ്: അഞ്ച് ആവശ്യങ്ങൾ
1377040
Saturday, December 9, 2023 2:24 AM IST
പിന്നിലാവരുത് പിറവം
1. വലിയ പ്രതീക്ഷയോടെ പിറവം മണ്ഡലത്തിൽ വർഷങ്ങൾക്കു മുന്പു പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് ആന്പല്ലൂരിലെ ഇലക്ട്രോണിക്സ് പാർക്ക്. നിരവധി പേർക്ക് തൊഴിലും അനുബന്ധ വികസനസാധ്യതകളും മുന്നോട്ടുവച്ച പദ്ധതി യാഥാർഥ്യമാകാൻ നടപടി വേണം.
2. യാത്രാക്ലേശം രൂക്ഷമായ റോഡുകൾ മണ്ഡലത്തിലുണ്ട്. തിരുവാങ്കുളം-തൃപ്പൂണിത്തുറ ബൈപാസ് പ്രഖ്യാപനത്തിലൊതുങ്ങി. തുടർ നടപടികൾ വേഗത്തിലാക്കണം.
3. കാർഷികമേഖലയെന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനം ഇനിയും ആവശ്യമുണ്ട്. കാർഷികോല്പന്നങ്ങളുടെ വിലയിടിവിനു പരിഹാരമുണ്ടാക്കണം. ഫലപ്രദമായ വിപണി സാധ്യതകളും കർഷക ക്ഷേമ പദ്ധതികളും കർഷകർ പ്രതീക്ഷിക്കുന്നു.
4. പിറവം കേന്ദ്രമാക്കി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കാര്യക്ഷമമായും സമയനഷ്ടമില്ലാതെയും ലഭ്യമാക്കാനുള്ള നടപടികൾ വേണം.
5. മുത്തോലപുരം പഴം, പച്ചക്കറി സംസ്കരണ ശാല പദ്ധതി പൂർത്തിയായിട്ടില്ല. മണ്ഡലത്തിലെയും പുറത്തെയും കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി പൂർത്തീകരിക്കാൻ അടിയന്തിര നടപടി വേണം.