പോത്താനിക്കാട് മിനി സ്റ്റേഡിയം തുറന്നു നൽകി
1377039
Saturday, December 9, 2023 2:17 AM IST
പോത്താനിക്കാട്: നവീകരിച്ച പോത്താനിക്കാട് പഞ്ചായത്ത് മിനി സ്റ്റേഡിയം യുവജനങ്ങൾക്കായി തുറന്നു നൽകി. 11 ലക്ഷം വകയിരുത്തി നവീകരിച്ച സ്റ്റേഡിയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫിജിന അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാലി ഐപ്പ്, ആനീസ് ഫ്രാൻസിസ്, ജോമി തെക്കേക്കര, ജയിംസ് കോറന്പേൽ, ജിനു മാത്യു, ഡോളി സജി, നിസാ മോൾ ഇസ്മായിൽ, ഡയാന നോബി, എൻ.എം. ജോസഫ്, സജി. കെ. വർഗീസ്, ആശ ജിമ്മി, ടോമി ഏലിയാസ് എന്നിവർ പ്രസംഗിച്ചു.