അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1376800
Friday, December 8, 2023 10:53 PM IST
പെരുന്പാവൂർ: സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പുല്ലുവഴി ചാത്തം കണ്ടത്തിൽ അലൻ സെബാസ്റ്റ്യനാ(25)ണ് മരിച്ചത്.
വ്യാഴം രാത്രി 10ന് കോടനാട് പുഞ്ചക്കുഴി പാലത്തിനു സമീപമായിരുന്നു അപകടം. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12ന് മരിച്ചു. കോടനാട് ശക്തിമാൻപൈപ്പ് കന്പനിയിൽ ജോലിക്ക് പോകും വഴിയാണ് സംഭവം.
സംസ്കാരം ഇന്ന് 1.30ന് മൂവാറ്റുപുഴ കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. അച്ഛൻ: സെബാസ്റ്റ്യൻ. അമ്മ: സൽമ (ഏറ്റുമാനൂർ പുന്നത്തുറ മുണ്ടയ്ക്കൽ കുടുംബാംഗം). സഹോദരങ്ങൾ: മിലൻ (ഓസ്ട്രേലിയ), അർനോൾഡ് (വിദ്യാർഥി).