കുടുംബാസൂത്രണ പാരിതോഷിക പദ്ധതി അവതരിപ്പിച്ച് ജനസേവ
1376772
Friday, December 8, 2023 2:42 AM IST
ആലുവ: നവകേരള സദസിൽ ആലുവ ജനസേവയുടെ അതിദരിദ്ര സ്ത്രീകൾക്കുള്ള കുടുംബാസൂത്രണ പാരിതോഷിക പദ്ധതി അവതരിപ്പിച്ചു. വിശദമായ പദ്ധതി രേഖ മന്ത്രി വീണാ ജോർജിന് ചടങ്ങിൽ ജോസ് മാവേലി കൈമാറി.
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന നവകേരള സദസിന്റെ ഭാഗമായി കറുകുറ്റി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന യോഗത്തിലാണ് ജനസേവ സ്ഥാപകൻ ജോസ് മാവേലി പദ്ധതി അവതരിപ്പിച്ചത്. സർക്കാർ സഹകരണത്തോടെ വിവിധ സംഘടനകളുടെയും ആരോഗ്യപ്രവർത്തകരുടെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടത്താനുദേശിക്കുന്നതെന്ന് ജോസ് മാവേലി പറഞ്ഞു.
കുടുംബാസൂത്രണ പദ്ധതികൾക്ക് വിധേയരാക്കപ്പെടുന്ന നിർധന സ്ത്രീകൾക്ക് സർക്കാർ നൽകുന്ന പാരിതോഷികത്തിന് പുറമേ 10000 രൂപ വീതം ജനസേവ പ്രോത്സാഹനമായി നൽകും.