കാക്കനാട് ബസ് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്
1376771
Friday, December 8, 2023 2:42 AM IST
കാക്കനാട്: കാക്കനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതര പരിക്ക്. കൊല്ലം സ്വദേശി നിരപ്പിൽ പുത്തൻവീട്ടിൽ ബിജോയ് കെ. മാത്യുവിനാണ് ( 40) അപകടത്തിൽ ഇടത്ത് കൈക്ക് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാവിലെ 10 ഓടെ കാക്കനാടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ആഞ്ജനേയ ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ പാലച്ചുവട് എൻജിഒ ക്വാട്ടേഴ്സ് കയറ്റത്തിൽ കൂട്ടിഇടിക്കുകയായിരുന്നു.
റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനെ മറികിടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബസ് ജീവനക്കാരും പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.