10 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്റ് നല്‍കാനൊരുങ്ങി കുസാറ്റ്
1376770
Friday, December 8, 2023 2:41 AM IST
കളമശേരി: പത്ത് ലക്ഷം രൂപ വരെ ഒരു കമ്പനിക്ക് പ്രോഡക്ട് ഗ്രാന്റായി നല്‍കാനൊരുങ്ങി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. ഗുണനിലവാരമുള്ള ഉത്പന്ന-അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്നതിനും അവയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് റുസയുടെ സഹായത്തോടെ കുസാറ്റിന് കീഴിലുള്ള ടിബിഐ, കുസാടെക് ഫൗണ്ടേഷന് സ്റ്റാര്‍ട്ട്-അപ്പ് ഫണ്ട് നല്‍കുന്നത്.
ഇതിനകം തന്നെ വിപണിയില്‍ ഉത്പന്നം ഉള്ളതോ അല്ലെങ്കില്‍ വിപണിയില്‍ ഇറക്കാന്‍ ആഗ്രഹിക്കുന്ന ഉത്പന്നത്തിന്റെ പ്രോട്ടോടൈപ്പ് തയാറാക്കിയതിനോ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഈ പ്രോഡക്റ്റ് ഗ്രാന്റ് ലഭിക്കും. ഇന്ത്യയില്‍ എവിടെയും ഇന്‍കുബേറ്റ് ചെയ്യുന്ന എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗ്രാന്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സ്റ്റാര്‍ട്ടപ്പ് ഗ്രാന്റിനായി ഡിസംബര്‍ 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് https:cittic.cusat.ac.in സന്ദര്‍ശിക്കുക.