പച്ചക്കറിക്കൃഷി വിളവെടുപ്പ്
1376769
Friday, December 8, 2023 2:41 AM IST
നെടുമ്പാശേരി: കുറ്റിപ്പുഴ ക്രിസ്തുരാജ ഹൈസ്കൂളിൽ കുട്ടികൾ ഗ്രോബാഗിൽ തയാറാക്കിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. വെണ്ട, വഴുതന, തക്കാളി, മുളക് ചീര, പയർ തുടങ്ങിയവയാണ് കൃഷി ചെയ്തത്.
കുന്നുകര റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കാണ് കൃഷിക്കു വേണ്ട ഗ്രോബാഗുകൾ ഒരുക്കി നൽകിയത്. ഫാ. ജോഷി വേഴപറമ്പിൽ, പി.പി. ജോയി, അമ്പിളി, പി.പി. ലീന, ഷിബി പുതുശേരി എന്നിവർ പങ്കെടുത്തു.