നവകേരള സദസ് കളമശേരി പത്തടിപ്പാലത്ത് ഇന്ന്
1376767
Friday, December 8, 2023 2:41 AM IST
കളമശേരി: കളമശേരി മണ്ഡലത്തിലെ നവകേരള സദസ് ഇന്ന് പത്തടിപ്പാലത്ത് നടക്കും. പത്തടിപ്പാലം പിഡബ്യുഡി ഗസ്റ്റ് ഹൗസിന് സമീപം മെട്രോ പില്ലർ നമ്പർ 333ന് മുൻവശത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് നവകേരള സദസ് നടക്കുക.
പരാതികൾ സ്വീകരിക്കാൻ 30 കൗണ്ടറുകൾ ഉണ്ടാകും. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് നാലുവരെ പരാതി സ്വീകരിക്കും. പരാതി നൽകുന്നവർക്ക് കൈപ്പറ്റ് രസീത് നൽകും. പരാതിയിൻ മേലുള്ള തീരുമാനം അപേക്ഷകനെ അറിയിക്കും.
കൈപ്പറ്റ് രസീതിലെ നമ്പർ ഉപയോഗിച്ച് പരാതിയുടെ തത്സമയ സ്ഥിതി പരിശോധിക്കാനും കഴിയും. കുസാറ്റ്, ആശിഷ് കൺവൻഷൻ സെന്റർ, എആർ ക്യാമ്പ്, പോളിടെക്നിക് എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
തൃപ്പൂണിത്തുറയിൽ നാളെ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലത്തിലെ നവകേരള സദസ് നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടക്കും. രാവിലെ 11 മുതൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ കഴിയും.
പരാതികൾ നൽകുന്നതിനായി 25 പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് പരാതികൾ നൽകാൻ പ്രത്യേക സൗകര്യങ്ങളുമുണ്ട്. പൊതുജനങ്ങൾക്ക് തെക്ക്, കിഴക്ക് ഭാഗങ്ങളിലുള്ള ഗേറ്റ് വഴിയാണ് പ്രവേശനം. വലിയ വാഹനങ്ങൾക്ക് നടക്കാവ് ക്ഷേത്ര മൈതാനിയിൽ പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.