പാരിഷ് ഫാമിലി യൂണിയന് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം
1376766
Friday, December 8, 2023 2:41 AM IST
അങ്കമാലി: അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ പാരിഷ് ഫാമിലി യൂണിയന് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും രൂപരേഖ പ്രകാശനവും സംയുക്തമായി നടത്തി. ജസ്റ്റീസ് മേരി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ഡെന്നി കാട്ടയില്‍ രൂപരേഖ പ്രകാശനം ചെയ്തു. ബസിലിക്ക റെക്ടര്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് യോഗത്തിൽ അധ്യക്ഷനായി.
ബാസ്റ്റിന് ഡി. പാറയ്ക്കല്‍, സെബി വര്‍ഗീസ്, ഫാ. അരുണ്‍ തേരുള്ളി, ഫാ. ജെന്‍സ് പാലച്ചുവട്ടില്‍, ഫാ. അരുണ്‍ മഠത്തിപ്പറമ്പില്‍, റിന്സണ് പാറേക്കാട്ടില്‍, ഷാന്റു പടയാട്ടില്‍, മദര്‍ സിസ്റ്റർ ലിന്‍സി മരിയ എന്നിവരും 54 കുടുംബ യൂണിറ്റുകളിലെ 350 ഓളം സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.