‘കൊച്ചി തീരസംരക്ഷണത്തിലെ അലംഭാവം ആശങ്കാജനം’
1376765
Friday, December 8, 2023 2:41 AM IST
ചെല്ലാനം: ചെല്ലാനം-കൊച്ചി തീരസംരക്ഷണ പ്രവർത്തനങ്ങളിലെ അലംഭാവം ആശങ്കാജനകമെന്ന് കൊച്ചി-ആലപ്പുഴ രൂപതകളിലെ ചെല്ലാനം മേഖലയിലെ വൈദികരുടെ സംയുക്ത സമ്മേളനം അഭിപ്രായപ്പെട്ടു. കണ്ണമാലിയിൽ ചേർന്ന യോഗത്തിൽ ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു.
17 കിലോമീറ്റർ ദൈർഘ്യമുള്ള ചെല്ലാനം - കൊച്ചി കടൽത്തീരത്തിൽ ഏഴു കിലോമീറ്റർ ഭാഗത്ത് മാത്രമാണ് കടൽ ഭിത്തിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ 10 കിലോമീറ്ററാണ് രൂപകൽപ്പന ചെയ്തിരുന്നതെങ്കിലും ഏഴു കിലോമീറ്റർ മാത്രമാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. ബാക്കി വരുന്ന ഭാഗത്തിന് നിർമാണ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിട്ടില്ല.
കണ്ണമാലി മുതൽ കൊച്ചി വരെയുള്ള ഭാഗത്തെ സംബന്ധിച്ച് യാതൊരു പ്രവർത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല. പുത്തൻതോടു മുതൽ ഐഎൻഎസ് ദ്രോണാചാര്യ വരെയുള്ള തീരത്ത് കടൽഭിത്തി നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.