ആലുവയിൽ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ഏഴ് പേർക്ക് ഭക്ഷ്യ വിഷബാധ
1376764
Friday, December 8, 2023 2:41 AM IST
ആലുവ: ദേശീയപാതയിലെ പറവൂർ കവലയിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ഏഴോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാലു പേർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
മൂന്ന് പേർ ദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പറവൂർ കവലയിലെ ബിരിയാണി മഹൽ എന്ന ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതി ഉയർന്നത്. ഇവിടെ ഇതിനു മുമ്പും പരാതി ഉയർന്നിട്ടുണ്ട്.