1450 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു
1376763
Friday, December 8, 2023 2:41 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മാർക്കറ്റ് ഭാഗത്തുള്ള ഗോഡൗണിൽനിന്നു 1450 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെതുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഉപയോഗിക്കുന്ന കാരിബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ തുടങ്ങിയവ പിടിച്ചെടുത്തത്.
ക്ലീൻ സിറ്റി മാനേജർ സഞ്ജീവ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇന്ദു സി. നായർ, എ.ആർ. അജീഷ്, ആര്യ സിംഗ്, പി.ആർ. രശ്മി, എസ്.വി. വിദ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഹെൽത്ത് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർ അറിയിച്ചു.