ദേശീയ പാതയില്‍ മീഡിയനില്‍ ഇടിച്ചു പിക്കപ്പ് വാന്‍ മറിഞ്ഞു
1376762
Friday, December 8, 2023 2:41 AM IST
അങ്കമാലി: ദേശീയപാതയില്‍ കരിയാട് വളവിന് സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ മീഡിയനില്‍ ഇടിച്ചു മറിഞ്ഞു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. പച്ചക്കറിയുമായിപോയ തമിഴ്നാട് രജിസ്ട്രേഷനുള്ള പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ നിസാരപരിക്കുകളുടെ രക്ഷപ്പെട്ടു.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടാണ് പിക്കപ്പ് മീഡിയനിലെ പോസ്റ്റും ഇടിച്ച് തകര്‍ത്ത് മറിഞ്ഞത്. അപകടത്തെതുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയുടെ ഒരു ഭാഗത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.