നവകേരള സദസിനെതിരെ കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം
1376759
Friday, December 8, 2023 2:29 AM IST
കാലടി: എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിനെതിരെ കോൺഗ്രസ് മഞ്ഞപ്ര ഗവ.ഹൈസ്കൂൾ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം നടത്തി. 21 വാഴകൾ നട്ട് അതിൽ മന്ത്രിമാരുടെ ഫോട്ടോ സ്ഥാപിച്ചു.
കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പ്രസിഡന്റ് സന്തോഷ് തോമസ് മുഖ്യ മന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ച വാഴയിൽ റീത്ത് സമർപ്പിച്ചു ഉദ്ഘാടനം നിർവഹിച്ചു. ഐഎൻസി ബൂത്ത് പ്രസിഡന്റ് ജോസഫ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. നവകേരള സദസ് അങ്കമാലി നിയോജക മണ്ഡലത്തിൽ പ്രവേശിച്ച സമയത്താണ് പ്രതിഷേധ സൂചകമായി സമരം നടത്തിയത്.