കേബിൾ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്കേറ്റു
1376758
Friday, December 8, 2023 2:29 AM IST
തൃപ്പൂണിത്തുറ: കേബിൾ കഴുത്തിൽ കുരുങ്ങി യുവാവിന് പരിക്കേറ്റു. ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അജിത് കുമാറിനാണ് പരിക്കേറ്റത്.
വ്യാഴാഴ്ച്ച രാവിലെ എരൂർ പിഷാരികോവിൽ റോഡിൽ സ്വകാര്യ ഫോൺ കമ്പനിയുടെ കേബിൾ വലിച്ചു കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ കുരുങ്ങിയാണ് അപകടം. കഴുത്തിന് പരിക്കേറ്റ അജിത്തിനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേണ്ടത്ര മുൻകരുതലുകളില്ലാതെ റോഡിനു കുറുകെ അലക്ഷ്യമായി കേബിൾ വലിച്ച് അപകടം സംഭവിച്ചതിൽ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.