പ്ലൈവുഡ് കന്പനിക്കെതിരേ ജനകീയ പ്രക്ഷോഭം
1376756
Friday, December 8, 2023 2:29 AM IST
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ വൻകിട പ്ലൈവുഡ് കന്പനിക്ക് അനുവാദം നൽകിയ പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരേ പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.
ഏനാനല്ലൂർ സഹകരണ ബാങ്കിന്റെ മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. പെരുന്പാവൂർ, നെല്ലിക്കുഴി ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കന്പനികളെല്ലാം പ്രദേശവാസികളുടെ എതിർപ്പിനും സമരത്തിനും കാരണമായപ്പോൾ ആയവനയിലും സമീപ പഞ്ചായത്തുകളിലും മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായി സമരക്കാർ ആരോപിച്ചു.
കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ ധർണ ഉദ്ഘാടനം ചെയ്തു. ആയവന സേക്രട്ട് ഹാർട്ട് പള്ളി വികാരി ഫാ. മാത്യു മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ നായർ കരമഠത്തിൽ, ഇ.ആർ. സുനിൽകുമാർ, രാജൻ കൊട്ടിയ്ക്കൽ, സമരസമിതി പ്രസിഡന്റ് ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.