മാർ ബോസ്കോ പുത്തൂരിന് അതിരൂപത ആസ്ഥാനത്ത് സ്വീകരണം
1376755
Friday, December 8, 2023 2:29 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ് മാർ ബോസ്കോ പുത്തൂരിന്, അതിരൂപത ആസ്ഥാനത്ത് സ്വീകരണം നൽകി.
ഇന്നലെ വൈകുന്നേരം 4.30ന് എത്തിയ ബിഷപ്പിനെ, അഡ്മിനിസ്ട്രേറ്റർ ചുമതല നിർവഹിച്ചിരുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ബൊക്കെ നൽകി സ്വീകരിച്ചു. നിയമനപത്രിക വായിച്ചശേഷം അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂരിയ യോഗം നടത്തി.
വികാരി ജനറാൾമാരായ റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ, മോൺ. ആന്റണി പെരുമായൻ, ചാൻസലർ റവ.ഡോ. മാർട്ടിൻ കല്ലുങ്കൽ, പ്രൊക്യുറേറ്റർ ഫാ. പോൾ മാടശേരി, കൂരിയയിലെ മറ്റു വൈദികർ, സന്യസ്തർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും മാർ പുത്തൂരിനെ സ്വീകരിക്കാനെത്തി.