മേരിഗിരി പബ്ലിക് സ്കൂൾ കായിക മേള ഇന്ന്
1376752
Friday, December 8, 2023 2:29 AM IST
കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂളിന്റെ മുപ്പതാമത് കായിക മേള ഇന്ന് രാവിലെ 8.30 ന് ദേശീയ അത് ലറ്റിക് കോച്ച് ഡോ.തങ്കച്ചൻ മാത്യു ഉദ്ഘാടനം ചെയ്യും. കാന്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ട് അധ്യക്ഷത വഹിക്കും.
പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, വൈസ് പ്രിൻസിപ്പൽ ഫാ. അലക്സ് മുരിങ്ങയിൽ, പ്രധാനാധ്യാപിക ബി. രാജിമോൾ, കായിക അധ്യാപകരായ ഇ.എസ്. അനിൽകുമാർ, എലിസബത്ത് മാത്യു, ആൽബിൻ റോയ്, ഷെറിൻ ബിജു എന്നിവർ നേതൃത്വം നൽകും. 45 ഇനങ്ങളിലായി350 ഓളം കായികപ്രതിഭകൾ മാറ്റുരയ്ക്കും.