യുഡിഎഫ് കുറ്റവിചാരണ സദസ് നാളെ
1376751
Friday, December 8, 2023 2:29 AM IST
മൂവാറ്റുപുഴ: എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ കുറ്റപത്രവുമായി നാളെ വൈകുന്നേരം നാലിന് യുഡിഎഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, മുൻ എംഎൽഎയും മുസ്ളീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജി, എംഎൽഎമാരായ അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, കേരള കോണ്‍ഗ്രസ് വൈസ് ചെയർമാനും മുൻ എംപിയുമായ ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
കെഎസ്ആർടിസി ജംഗ്ഷന് സമീപം തയാറാക്കിയ ഉമ്മൻ ചാണ്ടി നഗറി ലാണ് സദസ് സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം, കണ്‍വീനർ കെ.എം. അബ്ദുൾ മജീദ് എന്നിവർ അറിയിച്ചു.